മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അജയ് സേത്ത് പുതിയ ധനകാര്യ സെക്രട്ടറി

WhatsApp Channel Join Now
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അജയ് സേത്ത് പുതിയ ധനകാര്യ സെക്രട്ടറി


Kerala, 24 मार्च (हि.स.)।

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അജയ് സേത്തിനെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെ ചുമതലയേറ്റതിനെ തുടര്‍ന്നാണ് നിയമനം. നിലവില്‍ സാമ്പത്തിക കാര്യ വകുപ്പില്‍ സെക്രട്ടറിയാണ് അജയ് സേത്ത്.

അജയ് സേത്തിനെ ധനകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നല്‍കിയതായി പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സെബി ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചതിനെ തുടര്‍ന്നാണ് ധനകാര്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടന്നത്. സ്ഥാപിതമായ സമ്പ്രദായമനുസരിച്ച്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സെക്രട്ടറിമാരില്‍ നിന്ന് ഏറ്റവും മുതിര്‍ന്ന സെക്രട്ടറിയെ ധനകാര്യ സെക്രട്ടറിയായി നിയമിക്കുകയാണ് രീതി. കര്‍ണാടക കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് സേത്ത്.

---------------

हिन्दुस्थान समाचार / Sreejith S

Share this story

News Hub