ബജറ്റ് നിര്‍ദേശങ്ങള്‍ തേടി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

WhatsApp Channel Join Now
ബജറ്റ് നിര്‍ദേശങ്ങള്‍ തേടി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 


Kerala, 24 दिसंबर (हि.स.)।

2025-26 ലെ കേന്ദ്ര ബജറ്റ് ചര്‍ച്ചകള്‍ തുങ്ങി പ്രധാനമന്ത്രി നരേന്ദ്‌മോദി. ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ബജറ്റിന് മുന്നോടിയായി എല്ലാ മേഖലകളിലെയും വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യന്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത് നാഗേശ്വരന്‍, സാമ്പത്തിക വിദഗ്ധരായ സര്‍ജിത് ഭല്ല, ഡികെ ജോഷി എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 1 നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.

---------------

हिन्दुस्थान समाचार / Sreejith S

Share this story